കൂളിമാട് :
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്ടിൽ ഇന്നെലെത്തെ കനത്ത മഴയും കാറ്റും കനത്ത നഷ്ട്ടങ്ങളാണ് ഉണ്ടാക്കിയത്.
കൂളിമാട് അക്ഷര ആന്റി ടൊബാകോ ഇൻസ്റ്റാല്ലേഷൻ ബോർഡും, സൈൻ ബോർഡും തകർന്നു. ഇന്നെലെത്തെ കനത്ത മഴയിലും കാറ്റിലും കൂളിമാട് കനത്ത ദുരിതം.കൂളിമാട്ടെ പ്രമുഖ വാഴ കർഷകനായ അമ്പലപ്പൊറ്റ ആലി യും മക്കളായ സലീമും, നജ്മുദ്ധീനും പിതാവിന്റെ വഴി തേടി കൃഷി യിൽ സജീവമാണ്
.രണ്ടായിരത്തോളം വാഴ യാണ് ഈ വർഷം കൃഷി ചെയ്യാതത് എന്നും അതിൽ 70% വും ഇന്നെലെ ത്തെ കാറ്റിൽ നഷ്ടമായി എന്നുംകർഷകർ പറയുന്നു.ഇപ്പ്രാവശ്യം മികച്ച രീതിയിൽ കൃഷി ചെയ്ത ഇവർക്ക് ഏറെ പ്രയാസം സംഭവിച്ചതിൽ നാട്ടുകാരും സങ്കടത്തിലാണ്. ഇൻഷൂറൻസ് അടക്കമുള്ള നഷ്ട്ടപ്പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പ്ലാവ്, കവുങ്ങുകൾ എന്നിവയും നശിച്ചവർ നിരവധി യാണ്.
മനോടികയിൽ റോഡും തകർന്നിട്ടുണ്ട്.
Post a Comment