കുന്ദമംഗലം: കഴിഞ്ഞ പത്ത് വർഷമായി ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാറിനെതിരെയുള്ള പ്രതിഷേധം ആവണം ഈ തിരഞ്ഞെടുപ്പ് എന്നും ശമ്പള പരിഷ്കരണം, ക്ഷാമബത്ത കുടിശ്ശിക ,ആർജ്ജിത അവധി തുടങ്ങി ജീവനക്കാർ നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ നിഷേധിക്കുകയും അതിനായി പ്രതിഷേധിക്കുന്ന സംഘടനാ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയും വെല്ലുവിളിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത് എന്നും മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി.ഹംസ മാസ്റ്റർ പറഞ്ഞു.
ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ടായ്മയായ യു.ടി.ഇ.എഫ് ൻ്റെ കുന്ദമംഗലം നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ടി.ഇ.എഫ് മണ്ഡലം ചെയർമാൻ എൻ.പി.രഞ്ജിത്ത് അധ്യക്ഷനായി. മണ്ഡലം കൺവീനർ എം.പി മുഹമ്മദ് അമീർ, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പ്രേംനാഥ് മംഗലശ്ശേരി, എസ്.ഇ.യു സംസ്ഥാന സെക്രട്ടറി ഗഫൂർ പന്തീർപാടം, സെറ്റോ ചെയർമാൻ സിജു കെ.നായർ, എസ്.ഇ.യു ജില്ലാ പ്രസിഡണ്ട് ഹനീഫ പനായി, കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പി.എസ്.ഹരീഷ് കുമാർ, ഷാനവാസ് കെ.എച്ച്.എസ്.ടി.യു, മധുരാമനാട്ടുകര, സുനിൽ പയിമ്പ്ര, കെ.പി.അനീഷ് കുമാർ , ജംനാസ് കാഞ്ഞിരാട്ട്, ഇ.റോഷ്ന, തുഷാര എന്നിവർ സംസാരിച്ചു.

Post a Comment