കുന്ദമംഗലം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്ദമംഗലം നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗ് നേതാവ് എം.എ. റസാഖ് മാസ്റ്ററെ പ്രഖ്യാപിച്ചു.
പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ ഇന്ന് വൈകീട്ട് നാല് മണിക്ക് ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ ആവേശകരമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് കളമൊരുങ്ങി. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി കഴിഞ്ഞ 3 തവണ മണ്ഡലത്തിൽ നിന്നും വിജയിച്ച പിടിഎ റഹീം ആണ് മത്സരിക്കുന്നത്.
Post a Comment