വോട്ടർ പങ്കാളിത്തം ഉയർത്തൽ: യോഗം ചേർന്നു


കോഴിക്കോട് :  ജില്ലയിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത് നിയോജക മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനം ഉയർത്തുന്നതിനായി പ്രത്യേക യോഗം ചേർന്നു. ബീച്ചിലെ സ്കൈലൈൻ ബേ വാട്ടർ അപ്പാർട്ട്മെൻ്റ്സ് ഹാളിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ അധ്യക്ഷയായി.


വോട്ടിങ് ശതമാനം കുറഞ്ഞ മണ്ഡലങ്ങളിലെ ഫ്ലാറ്റ്, റസിഡന്റ്സ് അസോസിയേഷനുകളുടെ ഇടപെടലുകൾ ശക്തമാക്കാനും അസോസിയേഷനുകളുടെ യോഗം വിളിച്ച് ബോധവത്കരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. പോളിങ് സ്റ്റേഷനുകളിലെ തിരക്ക് തത്സമയം അറിയിക്കുന്ന സംവിധാനം ഒരുക്കണമെന്ന ആവശ്യവും യോഗത്തിൽ ചർച്ച ചെയ്തു.

സ്വീപ്പ് അസി. നോഡൽ ഓഫീസർ ഡോ. നിജീഷ് ആനന്ദ്, റവന്യൂ ഉദ്യോഗസ്ഥർ, ബിഎൽഒമാർ, ഫ്ലാറ്റ്/ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris