ചിറ്റാരിപിലാക്കലിൽ വാഹനാപകടം : കാൽനട യാത്രക്കാരൻ മരണപ്പെട്ടു


കൂളിമാട് : ചിറ്റാരിപിലാക്കൽ അങ്ങാടിയിൽ  വാഹന അപകടത്തിൽ ഒരാൾ മരണപ്പെട്ടു. കേരള മുസ്ലിംജമാഅത്ത് ചിറ്റാരിപിലാക്കൽ യൂണിറ്റ് പ്രസിഡണ്ട്  72 വയസുകാരനായ കുറുമ്പറമ്മൽ  മുഹമ്മദ്  മുസ്ലിയാരാണ്  മരണപ്പെട്ടത്.രാത്രി 10മണിയോടെ കള്ളൻതോട് ഭാഗത്തുനിന്നും കൂളിമാടിലേക്ക്  പോവുകയായിരുന്ന പിക്കപ്പ് വാനിടിച്ചാണ്  അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അദ്ദേഹത്തെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 


അപകടത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റഅദ്ദേഹത്തെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 ഭാര്യ ഉമ്മുസൽമ. മക്കൾ ഫസലുറഹ്മാൻ( ഒമാൻ), ഹബീബ് റഹ്മാൻ, ഹിബത്ത്റഹ്മാൻ,ഖലീൽറഹ്മാൻ. മരുമക്കൾ : ഹസീന താത്തൂർ, ഉമ്മുൽഫസ്‌ല, ജുമൈന, സല്‍മ. സംസ്ക്കാരം പോസ്റ്റ്മോർട്ടത്തിനുശേഷം മുന്നൂരിലെ ഖബർസ്ഥാനിൽ. വാഹനത്തിന്റെ അമിതമായ വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


Post a Comment

Previous Post Next Post
Paris
Paris