നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇതുവരെ പൊതുയിടങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 30743 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു.
പൊതു ഇടങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ 392 ചുവരെഴുത്തുകള്‍, 22,250 പോസ്റ്ററുകള്‍, 3414 ബാനറുകളും ബോര്‍ഡുകളും, 4317 കൊടികള്‍ മറ്റു പ്രചാരണ സാമഗ്രികള്‍ ഉള്‍പ്പെടെ ആകെ 30373 പ്രചാരണ സാമഗ്രികള്‍ പൊതുവിടങ്ങളില്‍ നിന്ന് നീക്കം ചെയ്തു. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ 60 ചുവരെഴുത്തുകള്‍, 89 പോസ്റ്ററുകള്‍, 46 ബാനറുകളും ബോര്‍ഡുകളും, കൊടികള്‍ ഉള്‍പ്പെടെ 175 തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ അടക്കം 370 അനധികൃത പ്രചാരണ സാമഗ്രികളുമാണ് നീക്കം ചെയ്തത്.
പൊതുയിടങ്ങളിലെ പെരുമാറ്റ ചട്ടലംഘനത്തിന്റെ പേരില്‍ മൂന്ന് കേസെടുത്തു. ഒരു വ്യക്തിയുടെയും ഭൂമി, കെട്ടിടം, മതില്‍ മുതലായവയില്‍ അയാളുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ കൊടിമരം സ്ഥാപിക്കല്‍, ചുവരെഴുത്തുകള്‍ നടത്തുക, പോസ്റ്ററുകള്‍ പതിക്കുക, ബാനറുകള്‍ കെട്ടുക, കൊടിതോരണങ്ങള്‍ സ്ഥാപിക്കുക, മുദ്രാവാക്യങ്ങള്‍ എഴുതല്‍ തുടങ്ങിയ പെരുമാറ്റചട്ട നിയമലംഘനങ്ങള്‍ക്കെതിരെയാണ് ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കര്‍ശന നടപടികളെടുക്കുന്ന
Post a Comment