മാവൂർ: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ വിശുദ്ധ ദീനിൻ്റെ ആദർശം പ്രചരിപ്പിക്കുന്നതിൽ സമസ്തയുടെ മുന്നണി പോരാളിയായി പ്രവർത്തിച്ച വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നുവെന്ന് പൂക്കോയ തങ്ങൾ ബാ അലവി(അൽ ഐൻ) പറഞ്ഞു. ബഹുസ്വര സമൂഹത്തിൽ മാനവികതയും സാംസ്കാരിക ബോധവും ഉണ്ടാക്കിയെടുക്കുന്നതിൽ തങ്ങളുടെ നിലപാട് നിർണായകമായെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
മാവൂർ റെയ്ഞ്ച്ജം ഇയ്യത്തുൽ മുഅല്ലിമീൻ്റെ ആഭിമുഖ്യത്തിൽ പാറമ്മൽ മുഹിമ്മാത്തുൽ മുസ്‌ലിമീൻ സെക്കൻ്ററി മദ്റസാ പരിസരത്ത് നടന്ന ഹൈദരലി ശിഹാബ്തങ്ങൾ അനുസ്മരണവും മദ്റസാ അധ്യാപകർക്ക് സ്നേഹോപഹാരസമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ.
കെ.സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. റെയ്ഞ്ച് പ്രസിഡൻ്റ് അഷ്റഫ് റഹ്മാനി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഒ.പി.എം അഷ്റഫ് കുറ്റിക്കടവ്, അഹമ്മദ് കോയ മുസ്‌ലിയാർ സൗത്ത് അരയങ്കോട്, കെ.എം.എ റഹ്മാൻ ചെറൂപ്പ, മൊയ്തീൻ ദാരിമി ഊർക്കടവ്, മുരട്ടീരി അബ്ദുറഹിമാൻ, ടി.കെ മൂസ മുസ്‌ലിയാർ, പി.എം.സി മുഹമ്മദ്, റഊഫ് പാറമ്മൽ, സൈനുൽ ആബിദീൻ ഫൈസി, റഊഫ് മാഹിരി, ഹമീസ് ഫൈസി, ഷഫീഖ് ഫൈസി, അബ്ബാസ് റഹ്‌മാനി, കെ.എം അബ്ദുറസാഖ് മുസ്‌ലിയാർ, റഫീഖുള്ള പൊയിലിൽ, വായോളി അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. ചിത്രം...മാവൂർ റെയ്ഞ്ച്ജം ഇയ്യത്തുൽ മുഅല്ലിമീൻ്റെ ആഭിമുഖ്യത്തിൽ പാറമ്മൽ മുഹിമ്മാത്തുൽ മുസ്‌ലിമീൻ സെക്കൻ്ററി മദ്റസാ പരിസരത്ത് നടന്ന ഹൈദരലി ശിഹാബ്തങ്ങൾ അനുസ്മരണവും മദ്റസാ അധ്യാപകർക്ക് സ്നേഹോപഹാരസമർപ്പണവും പൂക്കോയ തങ്ങൾ ബാ അലവി(അൽ ഐൻ) ഉദ്ഘാടനം ചെയ്യുന്നു.
Post a Comment