സൗത്ത് കൊടിയത്തൂർ യൂത്ത് ലീഗ് 'ഇൻസ്പയർ 26' നേതൃത്വക്യാമ്പ് സംഘടിപ്പിച്ചു



കൊടിയത്തൂർ: മുസ്‌ലിം യൂത്ത് ലീഗ് സൗത്ത് കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കുമായി സംഘടിപ്പിച്ച 'ഇൻസ്പയർ-26' ദ്വിദിന സഹവാസ നേതൃത്വ പഠനക്യാമ്പ് ശ്രദ്ധേയമായി. വരാനിരിക്കുന്ന ഒരു വർഷത്തേക്കുള്ള സംഘടനാ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പ്രവർത്തകർക്ക് രാഷ്ട്രീയ അവബോധം നൽകുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

.
പൂവാറൻതോട് ക്ലൗഡ് സ്‌റ്റോറീസ് റിസോർട്ടിൽ നടന്ന പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസന പ്രവർത്തനങ്ങളിലും കാരുണ്യ പ്രവർത്തനങ്ങളിലും യൂത്ത് ലീഗ് പ്രവർത്തകർ മുൻപന്തിയിൽ നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ഷമീബ് മണക്കാടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് കെ.വി. നിയാസ്, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജസീം മണക്കാടി, യൂണിറ്റ് ജനറൽ സെക്രട്ടറി പി. അഹമ്മദ് സബീൽ, ട്രഷറർ കെ. നൗഷീർ എന്നിവർ സംസാരിച്ചു. സംഘടനാ ശാക്തീകരണത്തിനായുള്ള വിവിധ സെഷനുകൾക്ക് ക്യാമ്പ് നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris