എങ്ങനെ മികച്ച സംരംഭകരാവാം;കൊടിയത്തൂരിൽ സംരംഭകത്വ ബോധവൽകരണ ശിൽപശാല സംഘടിപ്പിച്ചു.



മുക്കം: പുതുതായി സംരംഭങ്ങൾ തുടങ്ങുന്നവർക്കും നിലവിൽ സംരംഭം തുടങ്ങി പരാജയപ്പെട്ടവർക്കും ദിശാബോധം നൽകി കൊടിയത്തൂരിൽഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു.ജില്ല വ്യവസായ കേന്ദ്രത്തിൻ്റെ സഹകരണത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്.
പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരും നിർജ്ജീവമായവ പുനരുജ്ജീവിപ്പിക്കാൻ താൽപര്യപ്പെടുന്നവരും സംരംഭങ്ങൾ തുടങ്ങി പരാജയപ്പെട്ടവരുമായ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നുള്ള  നിരവധി സംരംഭകർ ശിൽപശാലയിൽ പങ്കെടുത്തു.



സംരംഭകത്വ പ്രാധാന്യം,സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ,ലൈസൻസ് നടപടികൾ,വിവിധ വകുപ്പുകൾക്ക് കീഴിൽ വരുന്ന സംരംഭകത്വ പദ്ധതികൾ,ബാങ്കിംഗ് ഇടപാടുകൾ തുടങ്ങിയവ ക്ലാസുകളിൽ വിശദീകരിച്ചു.
ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എം.പി ജുമൈല അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ അഹമ്മദ് കുട്ടി പൂളത്തൊടി, ടി.പി ഷറഫുദ്ധീൻ, ഷീജ, മുഹമ്മദ് യൂസഫ്, പ്രേമ കോട്ടമ്മൽവ്യവസായ വകുപ്പ് ഉദ്യോഗസ്ഥരായ ഷംനാദ് അബൂബക്കർ, അമർ പ്രദാപ്
 തുടങ്ങിയവർ സംസാരിച്ചു. 
ക്ലാസിന് മേലടി ബ്ലോക്ക് ഇൻ്റസ്ട്രിയൽ ഓഫീസർ വിപിൻദാസ്, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ഷഹർബാൻ, ഹരി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris