ചാത്തമംഗലം: സേവാഭാരതി ചാത്തമംഗലം യൂണിറ്റും കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചൂലൂർ എ.യു.പി സ്കൂളിൽ വെച്ച് നടന്ന ക്യാമ്പ് കോഴിക്കോട് മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ അസി. പ്രൊഫ. ഡോ. അനു തോമസ് ഉദ്ഘാടനം ചെയ്തു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ അജിത്ത് പി. ആദ്യ രക്തദാനം നിർവഹിച്ചു. സേവാഭാരതി ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രനാഥൻ എൻ.കെ. ആശംസ അർപ്പിച്ച ചടങ്ങിൽ ചാത്തമംഗലം യൂണിറ്റ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ വെള്ളന്നൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിവദാസൻ കെ. സ്വാഗതം പറഞ്ഞു. കൃഷ്ണദാസ് എം,.ഹരികൃഷ്ണൻ കെ., പ്രകാശൻ പി., ഗിരീഷ് സങ്കേതം, മാധവൻ എം., എന്നിവർ നേതൃത്വം നൽകി.
Post a Comment