സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം


             
                               
                                                              
ഗ്രാമീണ മേഖലകളിൽ വാഹന സൗകര്യം കുറവായതിനാൽ എല്ലാ ആശുപത്രികളിലും നഴ്‌സുമാർക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്താൻ ആരോഗ്യ വകുപ്പ് നിർദേശം.


രാത്രി ഷിഫ്റ്റ് വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയായി ക്രമീകരിക്കണം. പകൽ ഷിഫ്റ്റ് എട്ട് മണിക്കൂർ ആയിരിക്കും. ജോലി സമയം ആഴ്ചയിൽ 48 മണിക്കൂറായി നിശ്ചയിക്കണമെന്നും നിർദേശമുണ്ട്.

യുവജനക്ഷേമവും യുവജന കാര്യവും സംബന്ധിച്ച നിയമസഭാ സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിർദേശം.

▪️ഒരുദിവസം അധികമായി ചെയ്യുന്ന ജോലി സമയം പരമാവധി മൂന്ന് മണിക്കൂറായി നിജപ്പെടുത്തി ഓവർ ടൈം വേതനമോ പകരം അവധിയോ നൽകണം.

▪️50 വയസ്സ് കഴിഞ്ഞ വരെ രാത്രി ഷിഫ്റ്റിൽ നിന്ന് ഒഴിവാക്കണം.

▪️നഴ്‌സുമാർക്കായി വാഹന സൗകര്യമോ ഹോസ്റ്റൽ സൗകര്യമോ ഏർപ്പെടുത്തണം.

▪️ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന ജീവനക്കാരോട് പ്രതികാര മനോഭാവം സ്വീകരിക്കരുത്.

▪️ന്യായമായ ആവശ്യങ്ങൾ നിഷേധിക്കാനും പാടില്ല.

▪️ഇക്കാര്യത്തിൽ സർക്കാർ നിർദേശം പാലിക്കാത്ത ആശുപത്രികൾക്ക് എതിരേ നടപടി സ്വീകരിക്കും.

Post a Comment

Previous Post Next Post
Paris
Paris