ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ച സംഭവം;വേങ്ങേരി സ്വദേശിയുടെ ലൈസൻസ് സസ്പെന്‍റ് ചെയ്തു



 കോഴിക്കോട്: എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്കൂട്ടർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെന്‍റ് ചെയ്തു. റോഡ് സുരക്ഷ നിയമം ലംഘിച്ചതിന് വേങ്ങേരി സ്വദേശിക്കെതിരേ പൊലീസ് കേസെടുക്കുകയും ചെയ്തു.


എടപ്പാളിൽ എംവിഡിയുടെ ഒരാഴ്ചത്തെ പരിശീലന ക്ലാസിൽ പങ്കെടുക്കണമെന്നും നിർദേശമുണ്ട്. ലൈസൻസ് എത്രമാസത്തേക്ക് സസ്പെൻഡ് ചെയ്യണമെന്നത് എടപ്പാളിലെ പരിശീലന പരിപാടിക്ക് ശേഷം തീരുമാനിക്കും.

പിഴ സംബന്ധിച്ച കാര്യങ്ങൾ കോടതി തീരുമാനിക്കും. അതേസമയം ഫുട്പാത്തിലൂടെ ബൈക്കോടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയെ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. എംവിഡി ഉദ്യോഗസ്ഥരും പൊന്നാട അണിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris