കോഴിക്കോട് അവയവദാന ആശുപത്രിക്ക് ആലിൻ ഷെറിന്റെ പേര് നൽകും: മുഖ്യമന്ത്രി



പത്തനംതിട്ട(മല്ലപ്പള്ളി):കോഴിക്കോട് മെഡിക്കൽ കോളേജിനോടനുബന്ധിച്ച് നിർമാണമാരംഭിച്ച അവയവദാന ആശുപത്രിക്ക് ആലിൻ ഷെറിൻ ഏബ്രഹാമിന്റെ പേരുനൽകും . മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.. ആലിനിന്റെ കുടുംബം ചെയ്തത് മഹത്തരമായ കാര്യമാണെന്നും ഏവർക്കും മാതൃകയായ തീരുമാനമെടുത്ത കുടുംബത്തെ സർക്കാർ ചേർത്തുപിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


തിങ്കളാഴ്ച വൈകിട്ട് 6.30ഓടെയാണ് മുഖ്യമന്ത്രി മല്ലപ്പള്ളി മഞ്ഞത്താനത്തെ ആലിൻ ഷെറിന്റെ വീട്ടിലെത്തിയത്. വീട്ടിലെത്തി കുഞ്ഞിന്റെ കുടുംബാം​ഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.മന്ത്രി വീണാ ജോർജ്, മാർത്തോമ്മ മെത്രാപ്പൊലീത്ത ഗ്രിഗോറിയോസ് മാർ സ്‌തെഫാനോസ്, സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം തുടങ്ങിയവരുമെത്തി. ആലിനിന്റെ മാതാപിതാക്കളായ അരുണിനെയും ഷെറിനെയും മറ്റു ബന്ധുക്കളെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.


Post a Comment

Previous Post Next Post
Paris
Paris