തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ പൂർത്തിയായി. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.69 കോടി വോട്ടർമാർ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ഒമ്പത് ലക്ഷത്തോളം പേർ പുറത്തായി. 9,06,211 പേരാണ് പുറത്തായത്.
വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവർക്ക് നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് https://voters.eci.gov.in/download-eroll?stateCode=S11 പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. വോട്ടര്‍ ഐഡി നമ്പർ, പേര്, ബന്ധുവിന്‍റെ പേര് ,മൊബൈല്‍ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
Post a Comment