സൂര്യോത്സവ് 2026 : സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം



ചാത്തമംഗലം: സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷം - സൂര്യോത്സവ് 2026 ന്റെ  സ്വാഗതസംഘം ഓഫീസ് ഫെബ്രുവരി 4-ന് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് എം. കെ ഉദ്ഘാടനം ചെയ്തു.
സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ് സെക്രട്ടറി സജിത്ത് ബി. കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ കൽപള്ളി നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. സൂര്യോത്സവ്–2026 ലോഗോ പ്രകാശനം രമേശൻ വി. കെ നിർവഹിച്ചു. ജനറൽ കൺവീനർ അരുൺ മോഹൻ രജത ജൂബിലി ആഘോഷങ്ങളുടെ ലക്ഷ്യങ്ങളും ആസൂത്രിത പ്രവർത്തനങ്ങളും വിശദീകരിച്ചുകൊണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു.


 ചടങ്ങിൽ വെച്ച്  ആദ്യ സംഭാവന പുത്തലത്ത് നാരായണൻ നായരിൽ നിന്ന് സ്വീകരിച്ചു.
നാടിന്റെ സാമൂഹിക–സാംസ്‌കാരിക രംഗങ്ങളിൽ നൽകിയ അമൂല്യ സംഭാവനകളോടുള്ള ആദരസൂചകമായി 
രജത ജൂബിലിയുടെ ഭാഗമായി നിർമിക്കുന്ന കെ. വി. സുധാകരൻ കലാ–കായിക പഠന കേന്ദ്രത്തിലെ ഫ്ലഡ് ലൈറ്റ് വോളിബോൾ കോർട്ടിന് സാമൂഹിക പ്രവർത്തകനും മുൻ വാർഡ് മെമ്പറുമായിരുന്ന കടുങ്ങോച്ചൻകണ്ടി ചാത്തുകൂട്ടിയുടെ സ്മരണാർത്ഥം നാമകരണം ചെയ്യുവാൻ കമ്മിറ്റി തീരുമാനിച്ചു. 



സൂര്യോത്സവ്–2026ന്റെ ഭാഗമായി ഫെബ്രുവരി 15-ന് ബൈക്ക് റാലി സംഘടിപ്പിക്കുമെന്നും, ഫെബ്രുവരി 16-ന് വൈകുന്നേരം നടക്കുന്ന ഔപചാരിക ഉദ്ഘാടന ചടങ്ങ് വിളംബരജാഥ, കലാപരിപാടികൾ, ഗ്രൗണ്ട് സമർപ്പണം, സംസ്ഥാന താരങ്ങൾ അണിനിരക്കുന്ന വോളിബോൾ മത്സരം എന്നിവ ഉൾപ്പെടുത്തി വിപുലമായി നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ കെ. സി. ഭാസ്കരൻ മാസ്റ്റർ, അഡ്വ. ബവിത, ഐ. പി. ഹരിദാസൻ മാസ്റ്റർ, എൻ. പി. രാമചന്ദ്രൻ, കെ. വി. രവീന്ദ്രനാഥ്, രാജ്‌മോഹൻ കടുങ്ങോച്ചൻകണ്ടി എന്നിവർ സംസാരിച്ചു. അജിത്ത് നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post
Paris
Paris