നിറവ് : പാഴൂർ എ യു പി സ്കൂൾ 101ാം സ്കൂൾ വാർഷികവും സിദ്ധീഖത് ടീച്ചർക്കുള്ള യാത്രയപ്പ് സംഗമവും സംഘടിപ്പിച്ചു.


 പാഴൂർ : 
പാഴൂർ എ. യുപി സ്കൂൾ "നിറവ്," 101ാം സ്കൂൾ വാർഷികവും സിദ്ധീഖത് ടീച്ചർക്കുള്ള യാത്രയപ്പ് സംഗമവും സംഘടിപ്പിച്ചു. പരിപാടി ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ നദീറ ഉദ്ഘാടനം ചെയ്തു. ചിറ്റാരിപ്പിലാക്കൽ അങ്കണവാടി യിൽ 42 വർഷം പൂർത്തീകരിച്ചു ജോലിയിൽ നിന്നും വിരമിക്കുന്ന കദീജ ടീച്ചറെ യും പാഴൂർ സ്കൂളിൽ നിന്നും വിരമിക്കുന്ന സിദ്ധീഖത്‌ ടീച്ചറെയും പി ടി എ കമ്മിറ്റി ആദരിച്ചു. ഹെഡ് മാസ്റ്റർ അബ്ദു സലീം സ്വാഗതം പറഞ്ഞ ചടങ്ങിൽ
ചാത്തമംഗലം പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലീം മലയമ്മ  അധ്യക്ഷത വഹിച്ചു.


 ഒസാപ്പ് ചെയർമാൻ സി. കെ. അഹമ്മദ്, എം കെ ബഷീർ മാസ്റ്റർ, ആയിഷ ടീച്ചർ, ജോസഫ് മാസ്റ്റർ, ,പി ടി എ പ്രസിഡന്റ്‌ മജീദ്, മദർ പി ടി എ പ്രസിഡന്റ്‌ ബിൽക്കീസ്, എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ ജലീൽ മാസ്റ്റർ, ഉമ്മർ മാസ്റ്റർ,ബഹ്സാദ് മാസ്റ്റർ , സഹ് ല ടീച്ചർ, നാജിയ ടീച്ചർ, റഷീദ ടീച്ചർ, മുജീബ് എം കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ വർണ്ണാഭമായ വിവിധ കലാപരിപാടികളോടെ ചടങ്ങ് സമാപിച്ചു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും പരിപാടിയിൽ നിറസാന്നിധ്യമായി.

Post a Comment

Previous Post Next Post
Paris
Paris