സിപിഎം സമരത്തില്‍ പങ്കെടുക്കാത്ത സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ



കണ്ണൂർ: കണ്ണൂർ പേരാവൂരില്‍ സിപിഎം സമരത്തില്‍ പങ്കെടുക്കാത്ത ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് പണി നിഷേധിച്ച സംഭവത്തില്‍ റിപ്പോർട്ട് തേടി പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ.


മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിക്ക് തൊഴില്‍ നിഷേധിച്ചെന്ന ബിജെപി പരാതിയിലാണ് പേരാവൂർ പഞ്ചായത്തിനോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്. ലക്ഷ്മിയെ തിരിച്ചയച്ച തൊഴിലുറപ്പ് മേറ്റുമാരില്‍ നിന്നും വിശദീകരണം ആവശ്യപ്പെടും.

വെളളിയാഴ്ച്ച രാവിലെയാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം. വ്യാഴാഴ്ച്ച കണ്ണൂർ നഗരത്തില്‍ നടന്ന തൊഴിലുറപ്പ് ഭേദഗതിക്കെതിരായ സിപിഎം സമരത്തില്‍ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. അസുഖമായതിനാല്‍ മൂന്ന് ദിവസമായി ജോലിക്കും വന്നിരുന്നില്ല. തിരിച്ചെത്തിയപ്പോഴാണ് സമരത്തില്‍ പങ്കെടുത്തവർ മാത്രം പണിക്ക് വന്നാല്‍ മതിയെന്ന് ഒരു വിഭാഗം പറഞ്ഞത്. തൊഴിലുറപ്പ് പണിക്ക് ആളുകള്‍ കൂടുതല്‍ ആയതുകൊണ്ടാണ് ലക്ഷ്മിയെ മാറ്റിയത് എന്നാണ് മേറ്റുമാർ നല്‍കുന്ന വിശദീകരണം. തൊഴില്‍ നിഷേധിക്കപ്പെട്ട ആദിവാസി വയോധിക ലക്ഷ്മി ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല.

Post a Comment

Previous Post Next Post
Paris
Paris