ചൂലൂർ : ചാത്തമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത്ലീഗ് പുതിയ കമ്മിറ്റി വന്നതിന്റെ ഭാഗമായി കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ചൂലൂർ ഹെൽത്ത് സെന്ററിലേക്ക് രോഗികൾക്കാവശ്യമായ സ്‌ട്രെച്ചർ നൽകി.
ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ് കെ എം, പബ്ലിക് ഹെൽത്ത് നഴ്‌സ് രാജി കെ, ഫർമസിസ്റ്റ് നിഷിത, നഴ്സിംഗ് ഓഫീസർ ബേബി ചന്ദ്ര, ഓഫീസ് അറ്റന്റന്റ് ജിതിൻ എന്നിവർ ചേർന്ന് യൂത്ത്ലീഗ് നൽകിയ സ്‌ട്രെച്ചർ സ്വീകരിച്ചു. പഞ്ചായത്ത് യൂത്ത്ലീഗ് ഭാരവാഹികളായ ഫാസിൽ മുടപ്പനക്കൽ, റഊഫ് മലയമ്മ, റജീബ് പാലക്കുറ്റി, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, അക്ബർ പുള്ളാവൂർ, ആസിഫ് കളന്‍തോട്, കെ എം സി സി നേതാക്കളായ റിയാസ് മലയമ്മ, മുനീർ മലയമ്മ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment