നായർകുഴി : ജി. എച്ച് എസ്.എസ് നായർകുഴി എൻ എസ് .എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഡിജിറ്റിൽ ഹൈജീൻ എന്ന പ്രോജകറ്റിന് കീഴിൽ "ഉണരൂ ഉയരൂ" എന്ന പേരിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ ആയിരത്തിലതികം ഗുണഭോക്താക്കൾക്ക് സൗജന്യ കമ്പ്യൂട്ടർ സാക്ഷരത നൽകി കഴിഞ്ഞു.
പ്രസ്തുത പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന കർമ്മം 16-01-2026 ന് വെള്ളിയാഴച്ച രാവിലെ10.30 ന് സംസ്ഥാന വനം, വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ . കെ ശശീന്ദ്രൻ അവർകൾ നിർവ്വഹിച്ചു. ഒരു സമൂഹത്തിനേയും, നാടിനേയും സാങ്കേതികപരമായി ഉയർത്താനും, ഡിജിറ്റൽ മേഖലയിൽ പ്രായഭേദമന്യ എല്ലാവരേയും ഉൾകൊള്ളിച്ചു കൊണ്ടുള്ള സംസ്ഥാനത്തിന് തന്നെ മാതൃകാപരമായ ഒരു പദ്ധതിയാണ് ന്ന് മന്ത്രി തൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് കൊണ്ട് പറഞ്ഞു
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാം,ഗങ്ങൾക്കും തുടർന്ന് മൂന്ന് വാർഡുകളിലെ തൊഴിലുറപ്പ് ജീവനകാർക്കും , മറ്റ് വീട്ടുടമകൾക്കും പ്രായ ഭേദമന്യേ മൊത്തം ആയിരത്തി നാലപ്പൊത്തിയൊന്ന് പേർക്ക് കമ്പ്യൂട്ടർ സാക്ഷരത നല്കി കഴിഞ്ഞു '
പ്രസ്തുത ചടങ്ങിൽ മുതിർന്ന പഠിതാക്കളേയും, മികച്ച എൻ.എസ്.എസ് വോളണ്ടിയേഴ്സിനേയും ആദ്ദരിച്ചു.
സ്കൂൾ പ്രിൻസിപ്പാൾ ഷാജി എൻ. പി . സ്വാഗതം ആശംസിച്ച ചടങ്ങിൽ കുന്ദമംഗലം എം എൽ.എ പി.ടി.എ റഹിം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ എസ് . എസ് പ്രോഗ്രാം ഓഫിസർ സന്തോഷ് എ പദ്ധതി വിശദീകരണം നടത്തി.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എം.കെ നദീറ ,കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ മുരളീധരൻ, വാർഡ് മെമ്പർ അജിത്ത് എൻ.എസ്.എസ് കോഴി ക്കോട് ജില്ലാ കൺവീനർ എം.കെ ഫൈസൽ, മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീമതി സില്ലി ബി. കൃഷ്ണൻ, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എ. പ്രസാദ്,എസ്.എം. സി ചെയർമാൻ പി.പ്രദീപ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി രാജി.കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment