സ്വർണവിലയിൽ പുത്തൻ റെക്കോർഡ്



സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർധന. ഓരോ ദിവസവും വിലയിൽ പുത്തൻ റെക്കോർഡിട്ടാണ് കുതിപ്പ് തുടരുന്നത്. പവന് 800 രൂപ വർധിച്ച് 1,05,320 രൂപയിലാണ് വ്യാപാരം. വിലവർധന ആഭരണ പ്രേമികളെയും വിവാഹ ആവശ്യക്കാരെയും ആശങ്കയിലാഴ്ത്തി. ഇന്നത്തെ വിലയില്‍ ഒരു പവൻ സ്വന്തമാക്കാൻ പത്തു ശതമാനം പണിക്കൂലി ചേർത്ത് 1,18,470 രൂപയോളം വേണം. 10 ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്നു ശതമാനം ജിഎസ്ടിയും ചേരുന്ന വിലയാണിത്. ​ഗ്രാമിന് 100 രൂപ വർധിച്ച് 13,165 രൂപയുമായി.


ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. ജനുവരി ഒമ്പത് മുതൽ തുടർച്ചയായി വില ഉയർന്നു​കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ

Post a Comment

Previous Post Next Post
Paris
Paris