കോഴിക്കോട് : ആനുകൂല്യങ്ങൾ തടഞ്ഞുവെയ്ക്കുന്നതിനെതിരെയും ക്ഷാമബത്ത അവകാശമല്ല ഔദാര്യമാണെന്ന് സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ മീഞ്ചന്ത ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ബ്രാഞ്ച് തല പ്രതിഷേധ സദസ്സുകൾ നടത്തി. ബേപ്പൂർ തുറമുഖത്ത് നടത്തിയ പ്രതിഷേധം സെറ്റോ ജില്ലാ ചെയർമാൻ സിജു കെ. നായർ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് പ്രസിഡൻ്റ് കെ.വി. ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം മധു രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് ചേമ്പാല, ജില്ലാ ജോയൻ്റ് സെക്രട്ടറി കെ.പി. സുജിത, മനോജ് പുളിക്കൽ, വി. ആർ. സാജൻ, കെ. ജൂലി, സി.ദീപ, പി.പ്രിയാമ എന്നിവർ സംസാരിച്ചു. സി. ലിഷ്ന, കെ. ബിജു, ടി. വിനോദ് സി ഹർഷാദ് എന്നിവർ നേതൃത്വം നൽകി
Post a Comment