മുക്കം : കാരശ്ശേരി ജപ്പാനീസ് മസ്തിഷ്ക്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
കൊതുകുകൾ വഴി പകരുന്ന ജപ്പാൻ ജ്വരം എന്ന മാരക രോഗത്തിനെതിരെ ഒരു വയസ്സ് മുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവെപ്പ് കാരശ്ശേരി പഞ്ചായത്തിലെ ആനയാംമാകുന്ന് വി. എം. എച്ച്. എം. എച്ച്. എസ്. സ്കൂളിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജി. അബ്ദുൽ അക്ബർ നിർവഹിച്ചു, യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ. അനിൽ ശേഖർ അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. മനോജ് വിഷയാവതരണം നടത്തി. കാരശ്ശേരി ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. സജി ജോസഫ് സ്വാഗതം പറഞ്ഞു.
തുടർന്ന്. കുട്ടികൾക്ക്
പ്രതിരോധ കുത്തിവയ്പ് നൽകി ഡോ. റഫായി, സജിത്ത്,ആതിര, സജീറ, സുമയ്യ, നിമ്മി, സോണിയ എന്നിവർ നേതൃത്വം നൽകി.കൂടാതെ ശ്രീ. മജീദ്, ആശ പ്രവർത്തകരായ ഈശ്വരി, സുലേഖ, ഉഷ എന്നിവർ ക്യാമ്പുമായി സഹകരിച്ചു
Post a Comment