തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്കും എസ്ഐആറിൽ പേര് ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. വെബ്സൈറ്റ് വഴി രേഖ സമർപ്പിക്കാൻ കഴിയാത്തവർക്ക് ഓഫ്ലൈൻ വഴി സംവിധാനം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
നിലവിൽ വെബ്സൈറ്റ് വഴി രേഖ സമർപ്പിക്കാൻ കഴിയാത്തവർക്ക് ഓഫ്ലൈൻ വഴി സംവിധാനം സജ്ജീകരിക്കുമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
.ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബിഎൽഒ ആപ്പ് വഴി വിദേശത്ത് ജനിച്ചവർക്കും അപേക്ഷ സമർപ്പിക്കാം. ബിഎൽഒ ആപ്പിലൂടെ അപേക്ഷകൾ സ്വീകരിക്കാനും രേഖകൾ പരിശോധിക്കാനും ബിഎൽഒമാർക്ക് സാധിക്കും. അപേക്ഷാഫോറത്തിൽ ഇന്ത്യയ്ക്ക് പുറത്ത് എന്ന ഓപ്ഷനും ജനിച്ച രാജ്യവും ഇനി രേഖപ്പെടുത്താനാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പുതുക്കിയ പാസ്പോർട്ട് പ്രകാരമുള്ള രണ്ടക്ഷരങ്ങൾ ഉൾക്കൊള്ളുന്ന വിധത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ എറോനെറ്റ് സൈറ്റ് നേരത്തെ സജ്ജമാക്കിയിരുന്നു.
Post a Comment