മാവൂർ: പ്രദേശത്ത് പോലീസ് നടത്തിയ രാത്രികാല പരിശോധനയിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന രണ്ട് ടിപ്പർ ലോറികൾ പിടികൂടി. ഇന്ന് പുലർച്ചെയോടെയാണ് മാവൂർ പോലീസിന്റെ നേതൃത്വത്തിൽ ലോറികൾ കസ്റ്റഡിയിലെടുത്തത്.
KL 55 B 3102 നമ്പർ ലോറി കൽപ്പള്ളി കടവിൽ വെച്ചും, KL 59 2088 നമ്പർ ലോറി അടുവാട് വെച്ചുമാണ് പോലീസ് സംഘം പിടികൂടിയത്. എ.എസ്.ഐ. സുബൈദ, സി.പി.ഒ. വിനീത്, കെ.എച്ച്.ജി. ബാലഗോപാലൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു.
Post a Comment