കോഴിക്കോട്.കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി 28-01-26 മുതൽ നടത്താൻ തീരുമാനിച്ച സമരത്തിന് , കോഴിക്കോട് DCC ഓഫിസിൽ ചേർന്ന ജില്ലാ ജനറൽ ബോഡി യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സുരേശൻ കോട്ടയിൽ അദ്ധ്യക്ഷം വഹിച്ചു.
സംഘടനാ കാര്യങ്ങൾ സംസ്ഥാന ട്രഷറർ ശ്രീ.വി. വി ഗോവിന്ദൻ വിശദീകരിച്ചു. സംസ്ഥാന വൈ: പ്രസിഡൻ്റ് MT സേതുമാധവൻ, പി. രാജൻ, പി.കൃഷ്ണൻ, AK ഗ്രസിന, DK ദേവദാസൻ, MP സുരേന്ദ്രൻ, VS ജോയ്, E. ശിവദാസൻ, EMC മൊയ്ദീൻ എന്നിവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി അശോകൻ കൊഴുക്കല്ലൂർ സ്വാഗതവും, ജില്ലാ ട്രഷറർ പ്രബോധ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
Post a Comment