തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് നടപടി: മന്ത്രി എം.ബി രാജേഷ്


ജലജീവൻ പദ്ധതിയുടെ ഭാഗമായി കീറിയ തദ്ദേശ റോഡുകൾ കാലതാമസം കൂടാതെ പുനർ നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. പി.ടി.എ റഹീം എംഎൽഎയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 



ജലജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിന് പൊളിച്ച റോഡുകൾ നന്നാക്കുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനും ചെലവാകുന്ന തുക പിന്നീട് തദ്ദേശ സ്ഥാപനങ്ങൾക്ക് തിരികെ നൽകുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കുകയെന്നും മന്ത്രി തുടർന്ന് പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris