ദേശീയ വോട്ടർ ദിനം; സംസ്ഥാന അവാർഡുകളുടെ നിറവിൽ കോഴിക്കോട് : മികച്ച BLO ആയി കുന്ദമംഗലം ബി.എൽ.ഒ രാജേഷ്



കോഴിക്കോട് : ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കോഴിക്കോട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആദരം. കോളേജുകളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ (ELC) വഴി നടത്തിയ സ്വീപ് (SVEEP) പ്രവർത്തനങ്ങൾക്കും, സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (SIR) ഭാഗമായി നടപ്പിലാക്കിയ മാതൃകാപരമായ പദ്ധതികൾക്കുമാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്.


മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ: സ്നേഹിൽ കുമാർ സിംഗ് ഐ.എ.എസ് (ജില്ലാ കലക്ടർ, കോഴിക്കോട്).

മികച്ച ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് (ELC) കോർഡിനേറ്റർ: ഡോ. നിജീഷ് ആനന്ദ്.

മികച്ച ബൂത്ത് ലെവൽ ഓഫീസർ (BLO): രാജേഷ് കെ. (കുന്ദമംഗലം).

മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് (രണ്ടാം സ്ഥാനം): സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്.

മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് അംബാസഡർ: ആകാശ് പി.ജി (വിദ്യാർത്ഥി, സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്).


ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, വിവിധ കോളേജുകളിലെ ഇ.എൽ.സി ക്ലബ്ബുകൾ, ELC അധ്യാപക കോർഡിനേറ്റർമാർ, ELC വിദ്യാർത്ഥി വളൻ്റിയർമാർ, ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം (DCIP) ഇൻ്റെൺസ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ഈ അഭിമാന നേട്ടം സാധ്യമായത്.

വോട്ടർ ബോധവൽക്കരണത്തിലും, പുതിയ വോട്ടർമാരെ ചേർക്കുന്നതിലും കോഴിക്കോട് ജില്ല നടത്തിയ നൂതനമായ ഇടപെടലുകൾക്കുള്ള അംഗീകാരം കൂടിയാണിത്. 




Post a Comment

Previous Post Next Post
Paris
Paris