വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാളെ കൂടി അവസരം; അന്തിമ പട്ടിക ഫെബ്രുവരി 21-ന്



സംസ്ഥാനത്തെ സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആർ) ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള സമയപരിധി നാളെ അവസാനിക്കും. പുതിയ വോട്ടർമാരായി പട്ടികയിൽ ഇടംപിടിക്കാൻ ആഗ്രഹിക്കുന്നവർക്ക് നാളെ വൈകുന്നേരം വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് (eci.gov.in) വഴിയോ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റ് (ceo.kerala.gov.in) വഴിയോ ഓൺലൈനായി അപേക്ഷിക്കാം. കൂടാതെ അതത് പ്രദേശത്തെ ബിഎൽഒമാർ വഴി നേരിട്ടും അപേക്ഷകൾ നൽകാൻ സൗകര്യമുണ്ട്.

സാധാരണ വോട്ടർമാരായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർ ഫോം 6 ആണ് ഉപയോഗിക്കേണ്ടത്. പ്രവാസി വോട്ടർമാരാകാൻ ഫോം 6 എ വഴി അപേക്ഷകൾ നൽകണം. നിലവിലെ സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കുന്നവർക്ക് ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടികയുടെ അന്തിമ പട്ടികയിൽ ഉൾപ്പെടാൻ സാധിക്കും.

നാളത്തെ സമയപരിധി കഴിഞ്ഞും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകുമെങ്കിലും, അത്തരം അപേക്ഷകർ സപ്ലിമെന്ററി പട്ടികയിലായിരിക്കും ഉൾപ്പെടുക. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് അർഹരായ എല്ലാവരും പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം.


Post a Comment

Previous Post Next Post
Paris
Paris