കൂളിമാട്:മുതിർന്നവരെ ചേർത്തുപിടിച്ച സ്നേഹസ്മിതം സമാപിച്ചു. കൂളിമാട് ശാഖ കെ എൻ എമ്മിൻ്റെ
കുടുംബം സ്വർഗ കവാടം എന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി നടത്തിയത് വി.നാജിയ ഖുർആൻ ക്ലാസ് അവതരിപ്പിച്ചു. കെ.സി. ഇമ്പിച്ചി ബീവി ടീച്ചർ ഉദ്ഘാടനം ചെയ്തു.
ടി. എ.മജീദ് അധ്യക്ഷനായി. എ സി അഹമ്മദ് കുട്ടി മൗലവി, വി ടി മുഹമ്മദ്, കെ സി ഇമ്പിച്ചി ബീവി ടീച്ചർ, ഇപി.ആമിന , അബ്ദുല്ല മാനൊടുകയിൽ,എം. ഫാത്തിമ, ഉണ്ണിക്കോയ, മുഹമ്മദ് താത്തൂർ എന്നിവരെ ആദരിച്ചു. അവർ പഴയകാല അനഭവങ്ങൾ അയവിക്കി.സാജിദ് പൊക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി.
ജന്ന ദനീൻ, കെ.എം.നാസിഹ, ജസ ദനീൻ എന്നിവർ തീം സോങ് ആലപിച്ചു. എ സി അഹമ്മദ് കുട്ടി മൗലവി ദുഖ സ്മൃതിയും ജമാൽ താത്തൂർ സന്തോഷ സ്മൃതിയും അവതരിച്ചു.മുഫീദ ഫെമി കവിതാസ്വാദനം നടത്തി. ഇപി അബ്ദുൽ അലി നേതൃത്വം നല്കിയ
പേർസണൽ ഇൻസ്‌പെക്ഷൻ മത്സരത്തിൽ ഉണ്ണിക്കോയ, ഇമ്പിച്ചി ബീവി ടീച്ചർ, എ.സാദിഖ് അലി ,അഫ്നാൻ, മുഫീദ ഫെമി എന്നിവർ വിജയിച്ചു. ഇ.ഫെമിന ക്യാമ്പ് വിന്നറായി.
ടി അബ്ദുൽ മജീദിൽ നിന്ന് തുക സ്വീകരിച്ചു പി.എ.ആസാദ് മാസ്റ്റർ ദഅവ ഫണ്ട് ശേഖരം ഉദ്ഘാടനം നിർവഹിച്ചു.വി അബ്ദുൽ കരീം, സി അബൂബക്കർ, കെ. സഫ്‌വാൻ , ഫസീന ബാനു, മുഫീദ ഫെമി കെ സുലൈമാൻ മൗലവി, സി എം എ റസാഖ് സംസാരിച്ചു.
Post a Comment