സ്വർണവിലയിൽ ഇന്ന് വർധന



ന്യൂഡൽഹി: കേരളത്തിൽ സ്വർണവിലയിൽ വർധന. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയിൽ നിന്ന് 11,955 രൂപയായി ഉയർന്നു. പവന്റെ വില 200 രൂപ ഉയർന്ന് 95,640 രൂപയായി. വെള്ളിയാഴ്ച കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. 



ഗ്രാമിന് 50 രൂപയുടെ കുറവാണ് ഉണ്ടായത്. 11,930 രൂപയായാണ് നിരക്ക് കുറഞ്ഞത്. പവന്റെ വിലയിൽ 400 രൂപയുടെ കുറവുണ്ടായി. 95,440 രൂപയായാണ് പവന്റെ വില കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 9830 ആയി കുറഞ്ഞു. 14 കാരറ്റിന്റെ വിലയും 20 രൂപ കുറഞ്ഞു. 7660 രൂപയായാണ് വില കുറഞ്ഞത്. ആഗോള വിപണിയിലും ഇന്ന് സ്വർണവില ഉയർന്നിട്ടുണ്ട്

Post a Comment

Previous Post Next Post
Paris
Paris