കട്ടാങ്ങൽ : കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒ എം എസ് പി യുടെയും ചൂലൂർ ഫാമിലി ഹെൽത്ത് സെൻ്ററിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ എൻ ഐ ടി യിലെ സുഖ്ദേവ് രാജ് ശർമ്മ എഞ്ചിനീയേഴ്സ് ആൻ്റ് കോൺട്രാക്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി വിവിധ ആരോഗ്യ പരിശോധനകൾസംഘടിപ്പിച്ചു
പ്രൊജക്ട് ഡോക്ടർ ബിമൽ സുഭാഷ്, ചൂലൂർ ഫാമിലി ഹെൽത്ത് സെൻ്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ ഹക്കീം കെ.പി മെഡിക്കൽ കോളേജ് ടി ബി യൂണിറ്റിലെ എസ് ടി എസ് റസീന കെ, തലക്കുളത്തൂർ ഐ സി ടി സി യിലെ കൗൺസിലർ റീഷ്മ ഇ, ലാബ് ടെക്നീഷ്യൻ ചിത്രാഗോവിന്ദ് സി, ആശാവർക്കർമാരായ കദീജ കെ പി, ഷാജിത പി, സൈനബ സി കെ,മിനി കെ,എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
പ്രോജക്ടിൻ്റെ മുക്കം ഏരിയ കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാംപിൽ ജനറൽ ഹെൽത്ത് ചെക്കപ്പ്, ലൈംഗീക രോഗനിർണ്ണയം, ജീവിതശൈലീ രോഗങ്ങളായ ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നിവയുടെയും ക്ഷയരോഗം, മലേറിയ, ലെപ്രസി, എച്ച് ഐ വി , ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, മുതലായവയുടെയും പരിശോധനയും നടത്തിയിരുന്നു.
പ്രസ്തുത ക്യാംപിൽ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പർ അനിത ഇ പ്രൊജക്ടിൻ്റെ മറ്റു ഏരിയ കോർഡിനേറ്റർമാരായ സന്ദീപ് കെ ആർ, രാധിക എം, സുഖ്ദേവ് രാജ് ശർമ്മ പ്രൊജകട് മാനേജർ ശുഭണ്ണ, സൈറ്റ് എഞ്ചിനീയർ അനീഷ് സി എന്നിവരും ക്യാംപിൽ സന്നിഹിതരായിരുന്നു.
Post a Comment