ചെറുപ്പയിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്,




മാവൂർ: കോഴിക്കോട് - മാവൂർ റോഡിൽ ചെറൂപ്പ ബാങ്കിന് സമീപം കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. നല്ലളം സ്വദേശികളായ അച്യുതൻ, ഗോപേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


കോഴിക്കോട് ഭാഗത്തുനിന്നും മാവൂരിലേക്ക് വരികയായിരുന്ന കാർ, മുന്നിലുണ്ടായിരുന്ന ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഈ സമയം എതിർദിശയിൽ വന്ന ടിപ്പർ ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.


കൂട്ടിയിടിയെ തുടർന്ന് ടിപ്പർ ലോറിയുടെ ഡീസൽ ടാങ്ക് തകരുകയും ഡീസൽ റോഡിൽ പരക്കുകയും ചെയ്തു. ഇത് കാരണം മറ്റു വാഹനങ്ങൾ തെന്നിമാറാനും കൂടുതൽ അപകടങ്ങൾ ഉണ്ടാകാനുമുള്ള സാധ്യതയുണ്ടായിരുന്നു.
അപകടസാധ്യത കണക്കിലെടുത്ത് മാവൂർ പോലീസ് അറിയിച്ചതിനെ തുടർന്ന് മുക്കം ഫയർ യൂണിറ്റ് സ്ഥലത്തെത്തി. റോഡിൽ വ്യാപിച്ച ഡീസൽ കഴുകി കളഞ്ഞാണ് കൂടുതൽ അപകടങ്ങൾ ഒഴിവാക്കിയത്

Post a Comment

Previous Post Next Post
Paris
Paris