ലോക എയിഡ്സ് ദിനാചരണം



കട്ടാങ്ങൽ : ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് കട്ടാങ്ങൽ അങ്ങാടിയിൽ വെച്ച് ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെ എം സി ടി പോളിടെക്നിക്- എൻ എസ് എസ് വിദ്ധ്യാർത്ഥികളും സംയുക്തമായി എയ്ഡ്സ് ദിനാചരണപരിപാടികൾ നടത്തി. ബോധവത്കരണ റാലി,പ്രതിക്ജ്ഞ,ഫ്ലാഷ് മോബ്, സ്കിറ്റ് എന്നീ പ്രവർത്തനങ്ങളാണ് നടത്തിയത്. 
പരിപാടിയിൽ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കെ എം സി ടി പോളിടെക്നിക് വിദ്ധ്യാർത്ഥികൾ പൊതു ജനങ്ങൾ എന്നിവർ പങ്കുചേർന്നു. 




 ചൂലൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രമോദ് കെ. എം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ എം സി ടി പോളിടെക്നിക് എൻ എസ് എസ് വിദ്ധ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മാരായ അക്ഷയ് കെ, ദീപക് എന്നിവർ നേതൃത്വം നൽകി. ജൂനിയർ എച്ച് ഐ അബ്ദുൽ ഹക്കീം കെ പി, സുധീർ മാടാരി എന്നിവർ സംസാരിച്ചു. 
എയ്ഡഡ് രോഗികളോടുള്ള വിവേചനം പാടില്ല എന്ന് ബോധവത്കരിക്കുന്ന സ്കിറ്റ്, എഫ് എച്ച് സി ചൂലൂർ-ഫാർമസിസ്റ്റ് നിഷിത യുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു. ജൂനിയർ പിഎച്ച് എൻ റീജ കെ, എം എൽ എസ് പി മാരായ രോഹിണി പി കെ, ലിൻസി എ, ചിന്നു കെ, തീർത്ഥ ഇ കെ, അനീഷ പ്രഭാകരൻ എന്നിവരും സ്‌കിറ്റിൽ പങ്കെടുത്തു.ചൂലൂർ എഫ് എച്ച് സി -പി എച്ച് എൻ രാജി സിസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.

Post a Comment

Previous Post Next Post
Paris
Paris