മലയമ്മ എയുപി സ്കൂൾ കല, കായിക, ശാസ്ത്ര പ്രതിഭകളെ ആദരിച്ചു



മലയമ്മ : മലയമ്മ എ.യു പി സ്കൂളിൽ സബ്ജില്ല കായിക മേള , ശാസ്ത്രമേള , കലാമേള എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കുള്ള ആദരം സംഘടിപ്പിച്ചു. മാവൂർ ബി.പി.സി ജോസഫ് തോമസ് ആദരം പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ മേളകളോടനുബന്ധിച്ച് സബ്ജില്ല, ജില്ല , സംസ്ഥാന തലങ്ങളിൽ അധ്യാപകർക്കായി നടത്തിയ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയവരേയും ചടങ്ങിൽ ആദരിച്ചു. വിവിധ മേളകളിലായി 160 കുട്ടികൾ ആദരവിന് അർഹരായി 


.. പാലിയേറ്റീവ് സേവനരംഗത്ത് അഞ്ചു വർഷം പൂർത്തിയാക്കിയ പുൽപ്പറമ്പിൽ സാജിതയെ പ്രസ്തുത ചടങ്ങിൽ മാനേജ്മെൻ്റ് പ്രതിനിധി ജനാർദ്ദനൻ കളരിക്കണ്ടി ആദരിച്ചു. പ്രധാനാധ്യാപിക ഷീബ വി , പി.ടി.എ പ്രസിഡൻ്റ് കുഞ്ഞിമരയ്ക്കാർ, വൈസ് പ്രസിഡണ്ട് റിനി , സീനിയർ അധ്യാപകരായ അബ്ദുൾഅസീസ് ഇ , സുഷമ കുമാരി എൻ മാതൃസമിതി ചെയർപേഴ്സൺ സഫൂറ, എസ്. എം. സി ചെയർപേഴ്സൺ ഫാത്തിമ ബീവി,സ്റ്റാഫ് സെക്രട്ടറി ശ്രീജ എ.പി, കലാമേള കൺവീനർ അബ്ദുൾ റസാഖ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris