തദ്ദേശചിത്രം വ്യക്തം; 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനൊപ്പം; എൽഡിഎഫിന് 358; 30 പഞ്ചായത്തുകളിൽ എൻഡിഎ



ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തദ്ദേശചിത്രം വ്യക്തം. കൂറുമാറ്റവും മുന്നണിമാറ്റവും വിചിത്രകൂട്ടുകെട്ടുകളും കൈയബദ്ധങ്ങളുംകണ്ട തിരഞ്ഞെടുപ്പിനൊടുവിൽ 941-ൽ 532 ഗ്രാമപഞ്ചായത്തുകൾ യുഡിഎഫിനാപ്പം ചേർന്നു. ഇടതുമുന്നണിക്ക് 358 പഞ്ചായത്തുകൾകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എൻഡിഎയ്ക്ക് 30 എണ്ണം. സ്വതന്ത്രരും മറ്റുകക്ഷികളും എട്ട് പഞ്ചായത്തുകളിൽ അധികാരത്തിലെത്തി..


▪️ആകെ ഗ്രാമപ്പഞ്ചായത്തുകൾ 941

▪️അധ്യക്ഷ തിരഞ്ഞെടുപ്പ് നടന്നത് 936

• യുഡിഎഫ് 532

• എൽഡിഎഫ് 358

• എൻഡിഎ 30

• മറ്റുള്ളവർ 8

• തർക്കങ്ങൾ കാരണം തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് 8

*വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ­മുന്നണി സ്വതന്ത്രരെ ഒഴിവാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ ഫലപ്രഖ്യാപനത്തിൽ കക്ഷിനില ഇങ്ങനെയായിരുന്നു:*

• യുഡിഎഫ് 511

• എൽഡിഎഫ് 343

• എൻഡിഎ 26

ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത 59 പഞ്ചായത്തുകളും ഉണ്ടായിരുന്നു..

ഇരുവശത്തും അംഗങ്ങൾ തുല്യമായിടത്ത് നറുക്കെടുപ്പും സ്വതന്ത്രരും മറ്റ് കക്ഷികളിലുള്ളവരും മുന്നണികളൊടൊപ്പം ചേർന്നതുമൊക്കെയാണ് വോട്ടെടുപ്പിൽനിന്ന് അധ്യക്ഷ തിരഞ്ഞെടുപ്പിൽ എത്തുമ്പോഴുള്ള ഈ മാറ്റത്തിന് കാരണം..


Post a Comment

Previous Post Next Post
Paris
Paris