കോഴിക്കോട് ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങൾ



തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ (ഡിസംബര്‍ 13) ജില്ലയിലെ 20 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണുക. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വരണാധികാരികളുടെ ടേബിളില്‍ എണ്ണും. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക. കോഴിക്കോട് നടക്കാവ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് കോര്‍പറേഷനിലെ വോട്ടെണ്ണല്‍ കേന്ദ്രം. 


*ബ്ലോക്കുകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍:* 
വടകര ബ്ലോക്ക് -മടപ്പള്ളി ഗവ. കോളേജ്, തൂണേരി -പുറമേരി കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുന്നുമ്മല്‍ -വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തോടന്നൂര്‍ -വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍, മേലടി -പയ്യോളി തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര -പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബാലുശ്ശേരി -ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പന്തലായനി -കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചേളന്നൂര്‍ -വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജ്, കൊടുവള്ളി -കൊടുവള്ളി കെഎംഒ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുന്ദമംഗലം -കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട് -സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.

നഗരസഭകളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: 
കൊയിലാണ്ടി -കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്, വടകര -വടകര നഗരസഭ ടൗണ്‍ഹാള്‍, പയ്യോളി -പയ്യോളി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, രാമനാട്ടുകര -ഫാറൂഖ് കോളേജ് യൂസഫ് അല്‍ സാഗര്‍ ഓഡിറ്റോറിയം, കൊടുവള്ളി -കൊടുവള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മുക്കം -നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഫറോക്ക് -ഫാറൂഖ് കോളേജ് ഓഡിറ്റോറിയം ആന്‍ഡ് ട്രെയിനിങ് കോളേജ്. 

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഫലം മാധ്യമ പ്രവര്‍ത്തകര്‍ക്ക് തത്സമയം ലഭ്യമാക്കുന്നതിനുള്ള മീഡിയാ സെന്റര്‍ ഇന്ന് (ഡിസംബര്‍ 13) രാവിലെ 8 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കും.

Post a Comment

Previous Post Next Post
Paris
Paris