സ്വർണ കുതിപ്പ് തുടരുന്നു: പവന് 1,02,680 രൂപയായി



സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. പവന്റെ വില 560 രൂപ കൂടി 1,02,680 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപ വർധിച്ച് 12,765 രൂപയുമായി.


വെള്ളിയുടെ വിലയിലും വർധന തുടരുകയാണ്. സ്‌പോട് സിൽവർ വില 4.6 ശതമാനം ഉയർന്ന് ഔൺസിന് 75 ഡോളർ പിന്നിട്ടു. ആഗോള വിപണിയിലെ നേട്ടക്കണക്കെടുത്താൽ ഈ വർഷം ഇതുവരെ സ്വർണ വില 70 ശതമാനമാണ് ഉയർന്നത്. വെള്ളിയാകട്ടെ 150 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

Post a Comment

Previous Post Next Post
Paris
Paris