മാവൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളന പ്രചരണ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സമ്മേളനം പ്രൗഢമായി.
മാവൂരിൽ വെച്ച് നടന്ന സമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപിഎം അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്തു.
സമസ്ത വേദികളിലെ പ്രഗത്ഭ പ്രഭാഷകൻ സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല ജനറൽ സെക്രട്ടറി സൈദ് അലവി മാഹിരി സ്വാഗതം പറഞ്ഞു. മേഖല പ്രസിഡൻ്റ് റഹൂഫ് പാറമ്മൽ അധ്യക്ഷത വഹിച്ചു.

Post a Comment