അനുശോചനയോഗം സംഘടിപ്പിച്ചു.


മാവൂർ : സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും മാവൂർ പ്രസ് ക്ലബ് അംഗവുമായിരുന്ന ലത്തീഫ് കുറ്റിക്കുളത്തിന്റെ നിര്യാണത്തിൽ വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു. കുറ്റിക്കുളം അങ്ങാടിയിൽ നടന്ന ചടങ്ങിൽ അഖിൽ കളപ്പറ്റ സ്വാഗതം പറഞ്ഞു. 


ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഓളിക്കൽ അബ്ദുൽ ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ നദീറ, വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ, മാവൂർ പ്രസ് ക്ലബ് ജോയന്റ് സെക്രട്ടറി ഗിരീഷ് ചിറ്റാരിപ്പിലാക്കൽ, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് വീരേന്ദ്രൻ കുറ്റിക്കുളം, ശ്രീധരൻ എറക്കോട്ടുമ്മൽ, ഈ സി ബഷീർ മാസ്റ്റർ, ഡോ:സി കെ അഹമ്മദ്, കെ കെ രാജേന്ദ്രൻ, അഹമ്മദ് അരയങ്കോട്, ദേവദാസൻ കുറുമ്പറ, ടി കെ നാസർ, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. സലാം കുറ്റിക്കുളം അധ്യക്ഷനായ അനുശോചന യോഗത്തിൽ പ്രദീപ്കുമാർ കെ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris