വെള്ളലശ്ശേരി: സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ(SIR) വോട്ടർ പട്ടിക പ്രതേക തീവ്ര പരിഷ്കരണം നടപ്പാക്കുന്നതിൽ ജനങ്ങളുടെ ആശങ്ക അകറ്റാനും എസ്.ഐ.ആർ നെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതിനും വേണ്ടി ഇബ്രാഹിം മുസ്ലിയാർ സ്മാരക റിലീഫ് അസോസിയേഷൻ വെള്ളലശ്ശേരി (ഇംറ)യുടെ നേതൃത്വത്തിൽ സംശയനിവാരണ ക്ലാസ് സംഘടിപ്പിച്ചു.
വെള്ളലശ്ശേരി ദാറുസലാം മദ്റസയിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ലാ ട്രൈനർ രാജേഷ് നേതൃത്വം നൽകി. ബി.എൽ.ഓ മാരായ രാധാകൃഷ്ണൻ, പ്രശോഭ് എന്നിവർ സംശയങ്ങൾക്ക് മറുപടി നൽകി.
ഇംറ പ്രസിഡൻ്റ് അഷറഫ്.കെ അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി അജ്നാസ് എംപി സ്വാഗതഭാഷണം നടത്തി. അബ്ദുള്ള മങ്ങാട്ട് നന്ദി പറഞ്ഞു. ഇംറ ട്രഷറർ അബ്ദുള്ള, വൈസ് പ്രസിഡൻ്റ് ഉമ്മർ വെള്ളലശ്ശേരി, റഷീദ്, ശിഹാബുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment