ബാലുശ്ശേരി :ഉംറ കഴിഞ്ഞു മടങ്ങുമ്പോൾ വിമാനത്തിൽ സ്ത്രീ മരിച്ചു. തലയാട് പടിക്കൽവയൽ അകത്തോട്ട് കുന്നുമ്മൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞി പാത്തുമ്മയാണ്(80) മരിച്ചത്. കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വച്ചായിരുന്നു മരണം. മദീനയിൽ നിന്നു പുറപ്പെട്ട് കുറച്ചു കഴിഞ്ഞപ്പോൾ ഇവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതോടെ വിമാനം മസ്കത്ത് എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
മൃതദേഹം മസ്കത്തിലെ ആശുപത്രിയിലേക്കു മാറ്റി. രണ്ട് മക്കളും പേരക്കുട്ടിയും ഒപ്പം ഉണ്ടായിരുന്നു. ഇവർ അതേ വിമാനത്തിൽ നാട്ടിൽ എത്തി. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ വൈകിട്ട് 6.10ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും. മക്കൾ: മുജീബ്, സുബൈദ, മൈമൂനത്ത്, ലൈല, കൗലത്ത്, മുനീറ. മരുമക്കൾ: ഹംസ, ബഷീർ, നാസർ, അബൂബക്കർ, മുസ്തഫ, ജസീന
Post a Comment