ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയെ കൊന്നുതള്ളി കായലില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിക്കും വധശിക്ഷ. രണ്ടാം പ്രതിയായ രജനിയെയാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഒന്നാം പ്രതി പ്രബീഷിന് കഴിഞ്ഞ ദിവസം കോടതി വധശിക്ഷ വിധിച്ചിരുന്നു. പ്രബീഷിന്റെ പെണ്‍സുഹൃത്താണ് രണ്ടാംപ്രതിയായ രജനി. മയക്കുമരുന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒഡിഷയിലെ ജയിലില്‍ കഴിയുകയായിരുന്നതിനാല്‍ രജനിയുടെ ശിക്ഷ വിധിക്കുന്നത് മാറ്റിവെച്ചിരുന്നു.
2021 ജൂലൈ ഒന്‍പതിന് ഗര്‍ഭിണിയായ അനിതയെ കൊലപ്പെടുത്തി കായലില്‍ തള്ളിയെന്നാണ് കേസ്. പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറില്‍ നിന്ന് കണ്ടെത്തിയത്. വിവാഹിതനായ പ്രബീഷ് ഒരേസമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു . അനിത ഗര്‍ഭണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒന്‍പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം നടത്തിയത്
Post a Comment