മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.
വരണാധികാരി അയോണ തോമസ് മുമ്പാകെയായിരുന്നു പത്രിക നൽകിയത്.
കൊടിയത്തൂർ അങ്ങാടിയിൽ നിന്ന് നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തോടെയായിരുന്നു പത്രിക സമർപ്പണം.
പ്രകടനത്തിന് സ്ഥാനാർത്ഥികളും യുഡിഎഫ് നേതാക്കളായ
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെെറിയ മുഹമ്മദ്,ഡി സി സി സെക്രട്ടറി സി.ജെ ആൻ്റണി, കെ.വി അബ്ദുറഹിമാൻ, കെ ടി മൻസൂർ, യു പി മമ്മദ്, എൻ.കെ അഷ്റഫ്, മുനീർ ഗാേേതമ്പറോഡ്, എം.എ അബ്ദുറഹിമാൻ നേതൃത്വം നൽകി
Post a Comment