കൊടിയത്തൂർ: സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണം (എസ്.ഐ.ആർ) സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൻ്റെ വാർഡിലെ വോട്ടർ മാർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്ക്കൊരുക്കി വാർഡ് മെമ്പർ.കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വി.ഷംലൂലത്തിൻ്റെ നേതൃത്വത്തിലാണ് കാരക്കുറ്റിയിൽ യു.ഡി.എഫ് പ്രവർത്തകർ ഹെൽപ്പ് ഡെസ്ക് ഒരുക്കിയത്.
എന്യുമറേഷൻ ഫോം പൂരിപ്പിച്ച് നൽകൽ, എസ്.ഐ.ആർ സംബന്ധിച്ച സംശയ നിവാരണം എന്നിവ ക്യാമ്പിൻ്റെ ഭാഗമായി നടന്നു. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
കാരക്കുറ്റിയിൽ നടന്ന എസ്.ഐ.ആർ ഹെൽപ്പ് ഡെസ്കിന് അഹമ്മദ് കുട്ടി പൂളക്കതൊടി, സി.പി അസീസ്, മുഹ്സിൻ കുയിൽ പി.അഹമ്മദ്, സി വി അബ്ദു റഹിമാൻ, കെ.കെ.സി റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പ് വരും ദിവസങ്ങളിലും തുടരുമെന്ന് ഷംലൂലത്ത് അറിയിച്ചു
Post a Comment