മാവൂർ: കോഴിക്കോട് സിറ്റി പോലീസ് പരിധിയിലുള്ള സ്കൂളുകളിലെ എസ്പിസി പാസിംഗ് ഔട്ട് പരേഡ് മാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു.
ജെഡിടി ഇസ്ലാം എച്ച് എസ് വെള്ളിമാടുകുന്നിലെ ആയിഷ റില പരേഡ് കമാൻഡറും മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കൃഷ്ണവേണി എം അണ്ടർ കമാൻഡറും ആയ പാസിംഗ് ഔട്ട് പരേഡിൽ മാവൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ, നായർ കുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, ഇഎംഎസ് എച്ച്എസ്എസ് പെരുമണ്ണ,
ജെ ഡി ടി ഇസ്ലാം എച്ച് എസ് വെള്ളിമാടുകുന്ന്, ജി.എച്ച.എസ്.എസ്. മെഡിക്കൽ കോളേജ് ക്യാമ്പസ്, മർക്കസ് എച്ച്.എസ് . കാരന്തൂർ, ജിവിഎച്ച്എസ്എസ് ഫോർ ഗേൾസ് നടക്കാവ് എന്നീ വിദ്യാലയങ്ങളിൽ നിന്നായി 14 പ്ളറ്റൂണുകൾ പങ്കെടുത്തു.
ഡി ഐ.ജി & കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ ടി നാരായണൻ ഐ.പി എസ്, സല്യൂട്ട് സ്വീകരിച്ചു. പരേഡ് ഇൻസ്പെക്ഷൻ നടത്തിയ അദ്ദേഹം വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഡിസ്ട്രിക്ട് നോഡൽ ഓഫീസർ & അഡിഷണൽ എസ് പി ബിജുരാജ്, അഡിഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ഷിബു പി പി, മാവൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ടി പി ദിനേശ് മാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സലീം അൽത്താഫ്, പ്രധാനാധ്യാപകൻ ശ്രീ പി സുമേഷ്, എന്നിവർ നേതൃത്വം നൽകി. മികച്ച പ്ളറ്റൂണിനുള്ള ഒന്നും രണ്ടും സ്ഥാനങ്ങൾ ഇ എം എസ് ജിഎച്ച്എസ്എസ് പെരുമണ്ണയും മൂന്നാം സ്ഥാനം ജെഡിടി ഇസ്ലാം എച്ച് എസ് വെള്ളിമാടുകുന്നും നേടി.
Post a Comment