മാവൂർ :മാവൂരിലെയും
പരിസര
പ്രദേശങ്ങളിലെയും
പ്രശ്നങ്ങളും പ്രയാസങ്ങളും
സംഭവ വികാസങ്ങളും
കൃത്യതയോടെ
ജനങ്ങളിലേക്ക് എത്തിക്കാൻ മുൻപന്തിയിൽ നിൽക്കുന്ന മാവൂർ പ്രസ് ക്ലബ്ബിൻ്റെ നേതൃസ്ഥാനത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മാവൂർ പ്രസ് ക്ലബ്ബിൽ ചേർന്ന വാർഷിക ജനറൽബോഡി യോഗത്തിലാണ്
ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പ്രസിഡണ്ടായി ശൈലേഷ് അമലാപുരി ,സെക്രട്ടറി
എം ഉസ്മാൻ,
വൈസ് പ്രസിഡണ്ട് മാരായി
പി കെ ഗിരീഷ്,
കെ പി അബ്ദുല്ലത്തീഫ്,
ഗഫൂർ കണിയാത്ത്
എന്നിവരെ തിരഞ്ഞെടുത്തു.
കൂടാതെ ജോയിൻ സെക്രട്ടറിമാരായി
അൻവർ ഷെരീഫ്, അൻവർ ബാബു,
രജിത് മാവൂർ,
ട്രഷററായി
കെ എം അബ്ദുൽസലാം എന്നിവരെയും തിരഞ്ഞെടുത്തു.
പ്രസ് ക്ലബ്ബിന്റെ ഓർഗനൈസിംഗ് കൺവീനറായി
പി കെ റമീൽ,
അമീൻ ഷാഫിദ്
എന്നിവരെയും തിരഞ്ഞെടുത്തു.
വാർഷിക ജനറൽബോഡി യോഗത്തിന്റെ മുന്നോടിയായി
മാവൂർ പ്രസ് ക്ലബ്ബ് സ്ഥാപക അംഗവും
മുൻ പ്രസിഡണ്ടുമായ
ലത്തീഫ് കുറ്റികുളത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
യോഗത്തിൽ
ശൈലേഷ് അമലാപുരി അധ്യക്ഷത വഹിച്ചു.
ഡോ സി കെ ഷമീം,
എം ഉസ്മാൻ,
കെഎം അബ്ദുൽസലാം,
റഹ്മാൻ കുറ്റിക്കാട്ടൂർ, ജംഷിദ് പെരുമണ്ണ
തുടങ്ങിയവർ സംസാരിച്ചു.
Post a Comment