മാവൂർ : ജെ.സി.ഐ മാവൂരിന്റെ പതിനൊന്നാമത് സ്ഥാനാരോഹണ ചടങ്ങ് പ്രൗഢ ഗംഭീരമായി ചെറൂപ്പ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജെ.സി.ഐ മാവൂരിന്റെ പുതിയ പ്രസിഡന്റ് ആയി ജെ.സി ശബാന എ.എം സ്ഥാനമേറ്റു.
എച്ച്.ജി.എഫ് മുഹമ്മദ് ഷഹീൻ തരുവറയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷികയോഗം ജെ.സി.ഐ ഇന്ത്യാ നാഷണൽ വൈസ് പ്രസിഡന്റ് ജെ.എഫ്.എസ് പ്രജിത്ത് വിശ്വനാഥൻ മുഖ്യാതിഥിയായി ഉത്ഘാടനം നിർവഹിച്ചു
. സോൺ പ്രസിഡന്റ് ജെ.സി.ഐ സെനറ്റർ ഗോകുൽ ജെ.ബി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് പുതിയ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ നൽകി ജെസിഐ മെമ്പർമാരായി അംഗീകരിച്ചു. സോൺ വൈസ് പ്രസിഡന്റ് ജെ.സി.ഐ സെനറ്റർ ആസാദ് കെ.കെ, ഐ.പി.പി ജെ.എഫ്.എം ശ്രീജിത്ത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം ഡയറക്ടർ ജെ.സി നന്ദന ബിജു സ്വാഗതവും, സെക്രട്ടറി ജെ.സി കെ.എം.എ അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
തുടർന്ന് വേദിയിൽ ജെസിഐ മാവൂർ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ നടന്നു.
Post a Comment