ട്രൂകോളറൊന്നും വേണ്ട, വിളിക്കുന്നയാളുടെ പേര് ഇനി സ്ക്രീനിൽ തെളിയും': പുതിയ സേവനം വരുന്നു



ന്യൂഡൽഹി: ആരാണോ ഫോൺ വിളിക്കുന്നത് അയാളുടെ പേര് സ്വീകർത്താവിന്റെ ഫോണിൽ പ്രദർശിപ്പിക്കണമെന്നത് നിർബന്ധിതമാക്കാനുളള നീക്കവുമായി കേന്ദ്രം. 
കോളർ നെയിം പ്രസൻറേഷൻ (CNAP) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം 2026 മാർച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും നടപ്പിലാക്കാൻ ടെലികോം വകുപ്പ് (DoT) സേവനദാതാക്കൾക്ക് നിർദേശം നൽകി. ഫീച്ചർ നിലവിൽ വരുന്നതോടെ അപരിചിതമായ നമ്പറിൽ നിന്ന് ഫോൺ വരുമ്പോൾ അത് ആരുടേതാണെന്ന് സ്ക്രീനിൽ കാണാനാവും. നിലവിൽ, ട്രൂകോളർ പോലുള്ള തേർഡ്- പാർട്ടി ആപ്പുകളാണ് കോളറിൻ് പേര് കാണിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, സ്നാപ് വഴി, സിം കണക്ഷൻ എടുക്കുമ്പോൾ നൽകിയ കെവൈസി രേഖകളിലെ പേര് ആയിരിക്കും മൊബൈലിൽ തെളിഞ്ഞ് വരിക. ഫോൺ വിളിക്കുന്നത് ആരാണെന്ന് അറിഞ്ഞാൽ ആ ഫോൺകോൾ എടുക്കണോ എന്ന് തീരുമാനിക്കാൻ ഇത് സഹായിക്കും. തട്ടിപ്പുകാരിൽ നിന്നുള്ള കോളുകൾ തടയാനും ഇത് സഹായിക്കും.



വോഡഫോൺ ഐഡിയ (Vi), ഭാരതി എയർടെൽ, റിലയൻസ് ജിയോ പോലുള്ള പ്രമുഖ ടെലികോം കമ്പനികൾ ചില വടക്കൻ സർക്കിളുകളിൽ നിലവിൽ പൈലറ്റ് പ്രോജക്റ്റുകൾ നടത്തുന്നുണ്ട്. ആദ്യ ഘട്ടത്തിൽ 4G, 5G നെറ്റ‌്വർക്കുകളിലെ ഉപയോക്താക്കൾക്കായിരിക്കും ലഭിക്കുക.
ഇന്ത്യയിലെ എല്ലാ ടെലികോം സേവന ദാതാക്കളും ഈ ഫീച്ചർ ലഭ്യമാക്കണം. അതേസമയം സേവനം താത്പര്യമില്ലെങ്കിൽ സേവനദാതാവിനെ ബന്ധപ്പെട്ട് ഈ ഫീച്ചർ ഒഴിവാക്കാനുള്ള (Opt-out) സൗകര്യവും ഉണ്ടാകും.
ഈ വർഷം അവസാനത്തോടെ സേവനം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും, ടെലികോം കമ്പനികൾക്ക് സമയപരിധി നീട്ടി നൽകുകയായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris