തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ; ഇതുവരെ തള്ളിയത് 2,261 നോമിനേഷനുകൾ



തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നാളെ. മത്സരചിത്രം നാളെ വ്യക്തമാകും. സ്ഥാനാർത്ഥികളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമുള്ള അന്തിമ കണക്ക് ഇന്നു പുറത്തു വിടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ആകെ സ്ഥാനാർത്ഥികളുടെ എണം 98,451 ആണ്. ഇന്നലെ 2,261 നോമിനേഷനുകളാണ് സംസ്ഥാനത്ത് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാമനിർദ്ദേശപത്രികകള്‍ തള്ളിയത്. തിരുവനന്തപുരത്ത് 527 നോമിനേഷനുകള്‍ തള്ളി. കോട്ടയത്ത് 401 നോമിനേഷനും തള്ളിയിട്ടുണ്ട്. ആകെ 1,40,995 നാമനിർദേശ പത്രികകളാണ് അംഗീകരിച്ചത്.

ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത് മലപ്പുറം ജില്ലയിലും കുറവ് വയനാട്ടിലുമാണ്. 1,08,580സ്ഥാനാർഥികള്‍ മത്സര രംഗത്തുണ്ട്. ലഭ്യമായ പത്രികളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. പരിശോധനയ്ക്കുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർമാർ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചക്ക് ശേഷമാകും അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുക. റിട്ടേണിംഗ് ഓഫീസറുടെ കാര്യാലയത്തിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി,നഗരസഭ എന്നിവിടങ്ങളില്‍ മത്സരാർത്ഥികളുടെ പേര് പ്രസിദ്ധീകരിക്കും.

Post a Comment

Previous Post Next Post
Paris
Paris