കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്കുള്ള 2026ലെ അവധി ദിനങ്ങള്‍ വിജ്ഞാപനം ചെയ്തു



 2026ലെ പൊതു അവധികള്‍ സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചു. 2025 നവംബര്‍ ആറിന് തിരുവനന്തപുരത്തു നടന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് എംപ്ലോയീസ് വെല്‍ഫെയര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി(CGEWCC)യോഗത്തിലാണ് 2026ലെ അവധി ദിനങ്ങള്‍ സംബന്ധിച്ച് തീരുമാനമായത്. 


ഞായറാഴ്ചകള്‍ക്കും ശനിയാഴ്ചകള്‍ക്കും പുറമേ 17 പൊതു അവധികളാണ് 2026ല്‍ ഉള്ളത്. അവധി ദിനങ്ങള്‍: 1 റിപ്പബ്ലിക് ദിനം-ജനുവരി 26-തിങ്കളൾ, 2 ഈദുല്‍ ഫിത്തര്‍(റംസാന്‍)-മാര്‍ച്ച് 20-വെള്ളി, 3 മഹാവീര്‍ ജയന്തി-മാര്‍ച്ച് 31-ചൊവ്വ, 4 ദുഃഖവെള്ളി-ഏപ്രില്‍ 03-വെള്ളി, 5 ബൈശാഖി/ബോഹാഗ് ബിഹു-ഏപ്രില്‍ 15-ബുധന്‍, 6 ബുദ്ധ പൂര്‍ണിമ-മെയ് 01-വെള്ളി 7, ഇദുല്‍ സുഹ(ബക്രീദ്)-മെയ് 27-ബുധന്‍, 8 മുഹറം-ജൂണ്‍ 25-വ്യാഴം, 9 സ്വാതന്ത്ര്യദിനം -ഓഗസ്റ്റ് 15-ശനി, 10 നബിദിനം -ഓഗസ്റ്റ് 25-ചൊവ്വ, 11 ഓണം -ഓഗസ്റ്റ് 26-ബുധന്‍, 12 ഗാന്ധി ജയന്തി-ഒക്ടോബര്‍ 02-വെള്ളി, 13 മഹാനവമി-ഒക്ടോബര്‍ 19-തിങ്കള്‍, 14 വിജയ ദശമി-ഒക്ടോബര്‍ 20-ചൊവ്വ, 15 ദീപാവലി-നവംബര്‍ 08-ഞായര്‍, 16 ഗുരുനാനാക്ക് ജയന്തി-നവംബര്‍ 24-ചൊവ്വ, 17 ക്രിസ്തുമസ്-ഡിസംബര്‍ 25-വെള്ളി.

 ഈദുല്‍ ഫിത്തര്‍(റംസാന്‍)(മാര്‍ച്ച് 20), ഈദുല്‍ സുഹ(ബക്രീദ്)(മെയ് 27), മുഹറം(ജൂണ്‍ 25), പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം(ഓഗസ്റ്റ് 25)എന്നീ നാലു അവധി ദിനങ്ങള്‍ സംസ്ഥാന പട്ടികയില്‍ നിന്ന് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റ് ഈ അവധി ദിനങ്ങളില്‍ ഏതെങ്കിലും മാറ്റുകയാണെങ്കില്‍, മാറ്റിയ തീയതി മാത്രമേ കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും അവധി ദിനമായി പരിഗണിക്കൂ. 39 നിയന്ത്രിത അവധികളില്‍ രണ്ടെണ്ണം കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാം.


Post a Comment

Previous Post Next Post
Paris
Paris